പയ്യന്നൂർ: ബൈക്കിലെത്തി യാത്രക്കാരനെ ആക്രമിച്ച് പണം കവർന്ന കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ പട്ടുവം സ്വദേശി മുഹമ്മദ് അജ്‌മൽ (23), കണ്ണൂർ മുണ്ടേരി മൊയ്യം സ്വദേശി മുഹമ്മദ് റിസ്വാൻ (18), തളിപ്പറമ്പ സ്വദേശി മുഹമ്മദ് റൂഫൈദ് (21) എന്നിവരാണ് അറസ്റ്റിലായത്.


പയ്യന്നൂരിൽ ഗ്യാസ് ഏജൻസി ജീവനക്കാരനെ ആക്രമിച്ച് പണം തട്ടിയ കേസിലാണ് തളിപ്പറമ്പ് സ്വദേശികളായ മൂന്ന് പേർ അറസ്റ്റിലായത്.കണ്ണൂരിൽ നിന്ന് ഞായറാഴ്ച രാത്രിയാണ് പയ്യന്നൂർ പോലീസ് പിടികൂടിയത്.മഹാദേവഗ്രാമം സ്വദേശി സി കെ രാമകൃഷ്ണനെയാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച ബൈക്കിൽ എത്തിയ സംഘം ആക്രമിച്ചു വീഴ്ത്തി രണ്ടു ലക്ഷത്തിലധികം രൂപ കവർന്നത്.
Suspects arrested for attacking passenger and robbing him of money in Payyannur